ചെറുതോണി:തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിപ്പോൾ ചെറുതോണിയിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഏതാനും യു ഡി എഫ് പ്രവർത്തകർക്ക് നിസാര പരിക്കേറ്റു. വൈകിട്ട് ഏഴ് മണിക്ക് പ്രചരണം അവസാനിപ്പിച്ച് ചെറുതോണി ടൗണിന്റെ രണ്ട് ഭാഗത്തുനിന്നുമായി പിരിഞ്ഞ് വന്ന പ്രവർത്തകർ തമ്മിൽ ട്രാഫിക്ക് ഐലെന്റിന് സമീപമാണ് ഏറ്റുമുട്ടിയത്. യു ഡി എഫ് , എൽ ഡി എഫ് പ്രവർത്തകരുടെ റോഡ് ഷോയ്ക്ക് ശേഷം പിരിഞ്ഞുപോകുമ്പോൾ ആയിരുന്നു സംഘർഷം ഉണ്ടായത്. രമേശ് ചെന്നിത്തല ചെറുതോണിയിലെ വേദി വിട്ട ശേഷമാണ് സംഘർഷം. ഇടുക്കി പൊലീസ് ഇടപെട്ട് സംഘർഷം അവസാനിപ്പിച്ചു.