youth

കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം 3575ാം നമ്പർ ആനവിലാസം ശാഖയിലെ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ആനവിലാസംപുല്ലുമേട് റോഡ് വശങ്ങളിലെ കാട് വെട്ടിത്തെളിച്ചു. റോഡിലേക്ക് കാടുവളർന്നതോടെ വാഹന ഗതാഗതം ദുഷ്‌കരമായിരുന്നു. ഇത്തരമൊരു സാഹചര്യം ബോദ്ധ്യപ്പട്ടതിനെത്തുടർന്നാണ് ശ്രമദാനവുമായി പ്രവർത്തകർ രംഗത്തെത്തിയത്. യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് സതീഷ് കെ.ആർ, സെക്രട്ടറി അനന്തു കൃഷ്ണ, ഭാരവാഹികളായ അപ്പു ഷാജി, രാജേഷ് എം.ബി, സൂരജ് കൃഷ്ണ, ബിപിൻ കെ.ബി, അപ്പുക്കുട്ടൻ എം.കെ, സൂര്യമോൻ കെ, വിശാഖ് എം.ബി, ജിഷ്ണു ജയകുമാർ, മനു മധു എന്നിവർ നേതൃത്വം നൽകി.