നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തോടെ വിജയിക്കും.

ജില്ലയിലെ യു. ഡി. എഫ് സ്ഥാനാർത്ഥികളായ

അഡ്വ. ഇ എം ആഗസ്തി, സിറിയക്ക് തോമസ്, ഡി കുമാർ, എന്നിവർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ഉത്തരവ് പ്രകാരം അതിർത്തി ചെക്കു പോസ്റ്റുകളിൽ കേന്ദ്രസേനയെ വിന്യസിച്ച് ഇരട്ട വോട്ടുള്ളവരുടെ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള നുഴഞ്ഞ് കയറ്റം തടഞ്ഞതോടെ . ഇരട്ട വോട്ടിന്റേയും കള്ളവോട്ടിന്റേയും പിൻബലത്തിൽ തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് ഇടതു മുന്നണി ഇനി വ്യാമോഹിക്കേണ്ട.കഴിഞ്ഞ 5 വർഷമായി തുടർച്ചയായി ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധ കുറിപ്പാകും ഈ തെരഞ്ഞെടുപ്പ് ഫലം.