തൊടുപുഴ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് തൊടുപുഴ ജേസിസും തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയും സംയുക്തമായി സൗജന്യ ഡയബറ്റിക് ക്യാമ്പ് ഇന്ന് മുതൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഫിസിഷ്യൻ കൺസൽട്ടേഷൻ, സൗജന്യ ഷുഗർ പരിശോധന എന്നിവ ചെയ്തുകൊടുക്കും. ഫിസിഷ്യൻ പരിശോധിച്ചതിനു ശേഷം ആവശ്യമുള്ള രോഗികൾക്ക് സൗജന്യ കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി
കൺസൽട്ടേഷൻ ഉണ്ടായിരിക്കും. കൊളസ്‌ട്രോൾ, എക്കോ, ടി.എം.ടി, ആൻജിയോഗ്രാം എന്നിവ കുറഞ്ഞനിരക്കിൽ ആവശ്യമുള്ളവർക്ക് ചെയ്തുകൊടുക്കും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ബുക്കിംഗ് നമ്പർ 04862 250333. വാർത്താ സമ്മേളനത്തിൽ തൊടുപുഴ ജേസിസ് പ്രസിഡന്റ് സി.എ. ഫെബിൻ ലീ ജെയിംസ്, സെക്രട്ടറി അഖിൽ ചെറിയാൻ, മുൻ നാഷണൽ ഡയറക്ടർ ഡോ. ഏലിയാസ് തോമസ്, വൈസ് പ്രെസിഡന്റ് മാത്യു കണ്ടിരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.