ജില്ലയിലെ അഞ്ച് നിയോജക മണ്ഢലങ്ങളിലും ഇടതുതരംഗം ശക്തമാകുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ. അഞ്ച് നിയോജക മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും.
എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള തുടർഭരണം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു തിരഞ്ഞെടുപ്പ് വേളയിൽ ജില്ലയിലെമ്പാടും അലയടിച്ച ജനപിന്തുണ. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാപ്രളയത്തിലും കോവിഡ് മഹാമാരിക്കിടയിലും ജില്ലയെ പൊതിഞ്ഞു സംരക്ഷിക്കാൻ സർക്കാരിന് കഴിഞ്ഞു. ഇടുക്കി ജില്ലയിൽ മാത്രം നാൽപ്പതിനായിരത്തോളം കൊവിഡ് രോഗികളെ സൗജന്യമായി ചികിത്സിച്ച് ഭേദമാക്കി. കോവിഡിനെ നേരിടാൻ സൗജന്യ ചികിത്സയും സൗജന്യ വാക്‌സിനും സൗജന്യ ഭക്ഷ്യധാന്യങ്ങളും നൽകുന്ന ലോകത്തിലെ ഏകസ്ഥലം കേരളം മാത്രമായിരുന്നു.