തൊടുപുഴ: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ വിവിധ ക്ഷേമാനുകൂല്യങ്ങളായ അധിവർഷാനുകൂല്യം, വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, പ്രസവ ധനസഹായം, ചികിത്സ ധനസഹായം, മരണാനന്തര ധനസഹായം, മാരക രോഗം ബാധിച്ചവർക്കുള്ള സഹായം എന്നീ അപേക്ഷ ഫാറങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുക്കിയ അപേക്ഷഫാറങ്ങൾ www.agriworkersfund.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഏപ്രിൽ ഒന്നു മുതൽ പുതിയ ഫാറങ്ങൾ മുഖേനയാണ് അംഗങ്ങൾ അപേക്ഷ സമർപ്പിക്കേണ്ടത്.