ഇടുക്കി: സി-ഡിറ്റിന്റെ മെയിൻ ക്യാമ്പസിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വീഡിയോഗ്രാഫി എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവും സർട്ടിഫിക്കറ്റ് കോഴ്‌സിന് എസ്.എസ്. എൽ.സിയുമാണ്. ദൃശ്യമാദ്ധ്യമ രംഗത്ത് ഏറെ ജോലി സാദ്ധ്യതയുളള ഈ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുളള അവസാന തിയതി ഏപ്രിൽ 18. ഫോൺ: 0471 2721917, 9388942802, 8547720167. വെബ്‌സൈറ്റ് : : https://mediastudies.cdit.org