booth

ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രപഞ്ചായത്തായ ഇടമലക്കുടിയും തിരഞ്ഞെടുപ്പിനൊരുങ്ങി .സൊസൈറ്റിക്കുടിയിലെ രണ്ട് ബൂത്തുകൾ ഉൾപ്പെടെ നാല് പോളിംഗ് ബൂത്തുകളാണ് ഇടമലക്കുടിയിൽ ക്രമീകരിച്ചിട്ടുള്ളത്.1817 വോട്ടർമാരാണ് ഇടമലക്കുടിയിൽ ഉള്ളത്. പോളിംഗ് ഉദ്യോഗസ്ഥർക്ക് പുറമെ പൊലീസ് സേനാംഗങ്ങൾ ഉൾപ്പെടുന്ന മറ്റൊരു സംഘവും ഇടമലക്കുടിയിൽ ഉണ്ട്. വോട്ടെടുപ്പ് അവസാനിച്ച ശേഷം പിറ്റെ ദിവസമായിരിക്കും വോട്ടിംങ്ങ് യന്ത്രങ്ങളുമായി ഉദ്യോഗസ്ഥർ സ്‌ട്രോംങ്ങ് റൂമിൽ തിരികെയെത്തുക. ഇടമലക്കുടിയിൽ കുറ്റമറ്റ രീതിയിൽ വോട്ടെടുപ്പ് നടത്താൻ ആവശ്യമായ ഒരുക്കങ്ങൾ നടത്തിയെന്ന് വരണാധികാരിയും ദേവികുളം സബ്കളക്ടറുമായ എസ്. പ്രേം കൃഷ്ണൻ പറഞ്ഞു.