ഇടുക്കി :കേന്ദ്രീയ വിദ്യാലയത്തിൽ 2021-22 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനുളള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒന്നാം ക്ലാസിലെ പ്രവേശനം ഏപ്രിൽ ഒന്നിന് ആരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 19ന് അവസാനിക്കും. 23ന് യോഗ്യരായവരുടെ സാധുത പട്ടിക പ്രസിദ്ധീകരിക്കും. 30ന് പ്രവേശനം ആരംഭിക്കും. മെയ് മൂന്നു മുതൽ അഞ്ച് വരെ സംവരണേതര വിഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. രണ്ടാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് ഒഴികെയുളളവയിലേക്കുളള പ്രവേശന രജിസ്‌ട്രേഷൻ ഒഴിവുളള സീറ്റിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ എട്ടിന് ആരംഭിക്കും. ഇതിന്റെ യോഗ്യതാ പട്ടിക 19ന് പ്രസിദ്ധീകരിക്കും. 20ന് പ്രവേശനവും തുടങ്ങും. യോഗ്യരായവരുടെ പേര്, സ്‌കൂൾ നോട്ടീസ് ബോർഡിലും കേന്ദ്രീയ വിദ്യാലയത്തിന്റെ വെബ് സൈറ്റിലും പ്രസിദ്ധീകരിക്കും. ഫോൺ: 0486223205, 9400980647