തൊടുപുഴ : തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും . 15 ന് സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുക. ഇന്ന്രാവിലെ 6.15 ന് എതൃത്ത പൂജ, എതൃത്തശീവേലി, ചതു: ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 7.30 ന് പന്തീരടി പൂജ, 8.30 ന് യോഗീശ്വരപൂജ, വൈകിട്ട് 7 നും 8 നും മദ്ധ്യേ ക്ഷേത്രം തന്ത്രി ആമല്ലൂർ കാവനാട് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, കൊടിക്കൂറ സമർപ്പണം, രാത്രി 9 ന് അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതബലി

നാളെ രാവിലെ പതിവ് പൂജകൾ, 9 ന് കൊടിപ്പുറത്ത് വിളക്ക്, 9 മുതൽ 12 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 2 ന് ചാക്യാർകൂത്ത്, 7 മുതൽ 8 വരെ ഭജന, 8 ന് കുച്ചുപ്പുടി നൃത്തസന്ധ്യ

ഏപ്രിൽ 8 ന് രാവിലെ പതിവ് പൂജകൾ, 9 മുതൽ 12 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 12.30 ന് ഉച്ചപൂജ, 2 ന് ചാക്യാർകൂത്ത്, 7 മുതൽ 8 വരെ പ്രഭാഷണം, 8 ന് തിരുവാതിര, 8.20 ന് നൃത്തനൃത്യങ്ങൾ, 9 ന് വിളക്കിനെഴുന്നള്ളിപ്പ്,

9 ന് രാവിലെ പതിവ് പൂജകൾ, 9 മുതൽ 12 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 12.30 ന് ഉച്ചപൂജ, 2 ന് ചാക്യാർകൂത്ത്, 5 ന് ഇരട്ട തായമ്പക, 7 മുതൽ 7.30 വരെ നൃത്തസന്ധ്യ, 7.30 ന് ഭക്തിഗാനസുധ, 9 ന് വിളക്കിനെഴുന്നള്ളിപ്പ്

10 ന് രാവിലെ പതിവ് പൂജകൾ, 9 മുതൽ 12 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 12.30 ന് ഉച്ചപൂജ, 2 ന് ചാക്യാർകൂത്ത്, വൈകിട്ട് 7 ന് കഥകളി, അത്താഴശിവേലി, ശ്രീഭൂതബലി, 9 ന് വിളക്കിനെഴുന്നള്ളിപ്പ്

11 ന് രാവിലെ പതിവ് പൂജകൾ, 9 മുതൽ 12 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 12.30 ന് ഉച്ചപൂജ, 2 ന് ചാക്യാർകൂത്ത്,6.45 ന് തിരുവാതിര, 7 ന് തായമ്പക, 8 ന് നൃത്തനൃത്യങ്ങൾ, അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതബലി,9 ന് വിളക്കിനെഴുന്നള്ളിപ്പ്

12 ന് രാവിലെ പതിവ് പൂജകൾ, 9 മുതൽ 12 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 12.30 ന് ഉച്ചപൂജ, 2 ന് ചാക്യാർകൂത്ത്, വൈകിട്ട് 7 ന് ഭക്തിഗാനങ്ങൾ, 8.30 ന് നൃത്തനൃത്യങ്ങൾ, 9 ന് വിളക്കിനെഴുന്നള്ളിപ്പ്

13 ന് രാവിലെ പതിവ് പൂജകൾ, 8.30 മുതൽ 12 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 12.30 ന് ഉച്ചപൂജ, 2 ന് ചാക്യാർകൂത്ത്, വൈകിട്ട് 6.30 ന് ദീപാരാധന, 6.45 ന് സംഗീത കച്ചേരി, 7.45 ന് നൃത്തനൃത്യങ്ങൾ, 9 ന് വിളക്കിനെഴുന്നള്ളിപ്പ്,
14 ന് രാവിലെ പതിവ് പൂജകൾ, 9.30 മുതൽ ഉത്സവബലി ദർശനം, 2 ന് ചാക്യാർകൂത്ത്, 5.30 മുതൽ 6.30 വരെ കാഴ്ചശ്രീബലി, 6.30 ന് ദീപാരാധന, 7 ന് പ്രഭാഷണം, 8 ന് സംഗീത കച്ചേരി, അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതബലി, രാത്രി 9 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, പാണ്ടിമേളം, തിരുമുമ്പിൽ വലിയകാണിക്ക, ഇറക്കി എഴുന്നള്ളിപ്പ്

15 ന് രാവിലെ പതിവ് പൂജകൾ, 8.30 ന് ചാക്യാർകൂത്ത്, വൈകിട്ട് 6.30 ന് ആറാട്ട് ബലി, 7 ന് ആറാട്ട് പുറപ്പാട്, 8.30 ന് കൊടിക്കീഴിൽ പറവയ്പ്പ്, കൊടിയിറക്ക്, 10.30 ന് 25 കലശാഭിഷേകം, ഉച്ചശീവേലി, അത്താഴപൂജ, അത്താഴ ശീവേലി, ശ്രീഭൂതബലി.