തൊടുപുഴ: ജില്ലയിൽ വനിതകൾ മാത്രം ഉദ്യോഗസ്ഥരായിട്ടുള്ള നാല് പിങ്ക് പോളിങ്ങ് ബൂത്തുകൾ. ഇവിടങ്ങളിൽ പ്രിസൈഡിങ്ങ് ആഫീസർമാർ, പോളിംഗ് ആഫീസർമാൾ, പോളിംഗ് അസിസ്റ്റന്റുമാർ എന്നിവ ഉൾപ്പെടെ പൂർണമായും വനിത ഉദ്യോഗസ്ഥരായിരിക്കും. തൊടുപുഴ,​ ഇടുക്കി മണ്ഡലങ്ങളിലാണ് സ്ത്രീ സൗഹൃദ ബൂത്തുകൾ ക്രമീക്രരിച്ചിരിക്കുന്നത്. തൊടുപുഴ മണ്ഡലത്തിലെ കരിങ്കുന്നം സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസ്, പന്നൂർ എൻ.എസ്.എസ് യു.പി സ്‌കൂൾ, ഇടുക്കി മണ്ഡലത്തിലെ വെള്ളയാംകുടി സെന്റ് ജേറോംസ് യു.പി സ്‌കൂളിലെ 167, 169 എന്നീ ബൂത്തുകളാണ് പിങ്ക് പോളിംഗ് സ്റ്റേഷനുകൾ. ഇവിടങ്ങളിൽ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും ബൂത്തുകളിൽ വോട്ടെടുപ്പ് നടക്കുക.