തൊടുപുഴ: വോട്ടുത്സവം കഴിഞ്ഞു. ഇനി മേയ് രണ്ട് വരെ ആകാംക്ഷയുടെ കാത്തിരിപ്പ്. മലനാട്ടിൽ ഇന്നലെ രാവിലെ മുതൽ പോളിഗ് ബൂത്തുകളിലേക്ക് വോട്ടർമാർ ഒഴുകിയെത്തുകയായിരുന്നു. മിക്ക പോളിംഗ് കേന്ദ്രങ്ങളിലും നീണ്ട നിര ദൃശ്യമായി. കൂട്ടത്തോടെയാണ് പലയിടത്തും വോട്ട് ചെയ്യനെത്തിയത്. ആദ്യമണിക്കൂറിൽ തന്നെ കനത്ത് പോളിംഗ് ആണ് രേഖപ്പെടുത്തിയത് .തൊടുപുഴ,ഇടുക്കി ദേവികുളം, ഉടുമ്പൻചോല, പിരുമേട് മണ്ഡലങ്ങളിൽ അവേശത്തിന്റെ അലയോലികൾ ഉയർത്തുന്ന പോളിംഗ് ആയിരുന്നു . ഉച്ചയോടെ പോളിംഗ് ശതമാനം ഗണ്യമായി ഉയർന്നു. നഗര- ഗ്രാമ വിത്യാസമില്ലാതെ പോളിംഗ് പുരോഗമിക്കുന്ന കാഴ്ചയാണ് ജില്ലയിലെമ്പാടും ദൃശ്യമായത്. ചുട്ടു പൊള്ളിക്കുന്നു പൊരിഞ്ഞ വെയിലും അവഗണിച്ച് ക്യൂവിൽ ഇടം പിടിച്ചാണ് വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. തുടക്കം മുതൽ അവസാനം വരെ പോളിംഗ് ഉയർത്താൻ മുന്നണികൾ പരിശ്രമിച്ചു. പോരാട്ടച്ചുടിൻെറ് വീറും വാശിയും വോട്ടെടുപ്പ് ദിനത്തിലും പ്രകടമായിരുന്നു .വോട്ടർ മാരെ ബൂത്തുകളിലെത്തിച്ച് വോട്ട് ചെയ്യിക്കാനു ള്ള ആവേശമായിരുന്നു എല്ലായിടത്തും.
കൂട്ടലും കിഴിക്കലുമായി മുന്നണികൾ
ഇനി യുള്ള ദിവസങ്ങൾ മുന്നണികളെ സംബന്ധിച്ചടത്തോളം കുട്ടിക്കിഴിക്കലിന്റെ ദിവസങ്ങളാണ്. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും വോട്ടിംഗ് ശതമാനത്തിൻെറ് അടിസ്ഥാനത്തിൽ കണക്കുകൾ ശേഖരിക്കും പോളിംഗ് ഏജന്റുമാരിൽ നിന്നും ലഭിക്കുന്ന കണക്കുകൾ ബുത്ത് അടിസ്ഥാനത്തിൽ വിശദമായി പരിശോധിച്ച് പഞ്ചായത്ത് , നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റികൾ വിലയിരുത്തിയാണ് കണക്കെടുപ്പ് നടത്തുക.ഫലമറിയുന്ന മേയ് 2 വരെ മുന്നണികളും സ്ഥാനാർത്ഥികളും പിരിമുറക്കത്തോടെ കണക്കിലെ കളിയുമായി ആത്മവിശ്വസവും പ്രതീക്ഷയും ഉയർത്തി കാത്തിരിപ്പിലേക്ക്, ഒപ്പം ജനവിധി അറിയാൻ കണ്ണും നട്ട് വോട്ടർമാരും.