kerala-election-polling

തൊടുപുഴ: ഉച്ചകഴിഞ്ഞ് മൂന്നരയോടെ തൊടുപുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലും ശക്തമായ കാറ്റിനൊപ്പം മഴ പെയ്തത് പോളിംഗ് മന്ദഗതിയിലാക്കി. തൊടുപുഴ മണ്ഡലത്തിലും ഇടുക്കി മണ്ഡലത്തിലെ ചില ഭാഗങ്ങളിലുമാണ് മഴ വില്ലനായത്. കാറ്റിനെ തുടർന്ന് പോളിംഗ് ബൂത്തിലടക്കം വൈദ്യുതി ബന്ധം തടസപ്പെട്ടത് വോട്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കി. അരമണിക്കൂറിന് ശേഷമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. ഈ സമയം മെഴുകുതിരി വെളിച്ചത്തിലാണ് പോളിംഗ് പുരോഗമിച്ചത്. രാവിലെ മുതൽ മന്ദഗതിയിലായിരുന്നു ജില്ലയിൽ പോളിംഗ്. 2016ലെ തിരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെമ്പാടും ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ മഴ പെയ്തിരുന്നു.