ele

ഇടുക്കി/കട്ടപ്പന: ഉടുമ്പൻചോലയിൽ വോട്ട് ചെയ്തശേഷം ഇരട്ട വോട്ട് ചെയ്യാൻ തമിഴ്‌നാട്ടിലേക്ക് പോവുകയാണെന്നാരോപിച്ച് സ്ത്രീകളടക്കം സഞ്ചരിച്ചിരുന്ന ജീപ്പ് ഇന്നലെ രാവിലെ കോമ്പയാർ പട്ടത്തിമുക്കിൽ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു.

മരണവീട്ടിൽ പോകാനായാണ് എത്തിയതെന്നാണ് വാഹനത്തിലുള്ളവർ പറഞ്ഞത്. എന്നാൽ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തതെന്ന് പറഞ്ഞ് മഷി മായ്ക്കാനുള്ള ദ്രാവക കുപ്പിയും പഞ്ഞിയും ബി.ജെ.പി പ്രവർത്തകർ പൊലീസിനെ ഏൽപ്പിച്ചു. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന എട്ട് വനിതകൾ ഉൾപ്പെടെ 12 പേരെ പിടി കൂടി പൊലീസിന് കൈമാറി. ഇവരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കി. സംഭവത്തിൽ ബി.ജെ.പിക്ക് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ നെടുങ്കണ്ടത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. നിരവധി വാഹനങ്ങൾ അതിർത്തിയിൽ ഇരുസംഘങ്ങളും തടഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് എത്തിയ രണ്ട് വാഹനങ്ങൾക്ക് നേരെ കല്ലേറുമുണ്ടായി.

കേരള-തമിഴ്‌നാട് അതിർത്തിയായ ചതുരംഗപ്പാറ വഴി അതിർത്തി കടക്കാൻ ശ്രമിച്ച എട്ട് പേരെ കേന്ദ്ര സേനയും പൊലീസും ചേർന്ന് പിടികൂടി മടക്കിയയച്ചു. ഇരട്ടവോട്ടിനെച്ചൊല്ലി കുമളിയിലും സംഘർഷമുണ്ടായി. കൈയിലെ മഷി അടയാളം മാച്ച് കളഞ്ഞ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് അതിർത്തി കടക്കാനെത്തിയ നിരവധി പേരെ തിരിച്ചറിഞ്ഞ് പൊലീസും സായുധ സേനയും ചേർന്ന് തിരിച്ചയച്ചു. മൂന്നാർ ചെണ്ടുവര ഗവ. ഹൈസ്‌കൂളിലെ ബി.എൽ.ഒ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി നിലപാടെടുത്തെന്നാരോപിച്ച് എൽ.ഡി.എഫ് രംഗത്തെത്തിയത് സംഘർഷമുണ്ടാക്കി. തൊടുപുഴ തൊമ്മൻകുത്ത് സെന്റ് തോമസ് എൽ.പി സ്കൂൾ ബൂത്തിൽ എൽ.ഡി.എഫ് പ്രവർത്തകൻ അമ്മയെ വോട്ട് ചെയ്യിപ്പിക്കാൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട തർക്കവും സംഘർഷത്തിലെത്തി.

ക​ള്ള​വോ​ട്ട് ​ശ്ര​മം,​ ​ത​ർ​ക്കം

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ട്ടാ​ക്ക​ട​ ​മ​ണ്ഡ​ല​ത്തി​ലെ​ ​പ​ള്ളി​ച്ച​ലി​ൽ​ ​നേ​മം​ ​ഗ​വ​ൺ​മെ​ന്റ് ​യു.​പി.​എ​സി​ലെ​ 130​-ാം​ ​ന​മ്പ​ർ​ ​ബൂ​ത്തി​ൽ​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ന്റെ​ ​വോ​ട്ട് ​മ​റ്റാ​രോ​ ​ചെ​യ്ത​ത് ​ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി.​ ​പാ​റ​ശാ​ല​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ക​ള്ളി​ക്കാ​ട് ​സ്വ​ദേ​ശി​ ​ബൈ​ജു​വി​ന് ​പ​ക​രം​ ​ക​ള്ള​വോ​ട്ടു​ ​ചെ​യ്യാ​നെ​ത്തി​യ​ ​ആ​ളെ​ ​പി​ടി​കൂ​ടി.​ ​പാ​റ​ശാ​ല​ ​മ​ണ്ഡ​ല​ത്തി​ലെ​ ​പെ​രു​ങ്ക​ട​വി​ള​ ​സ്വ​ദേ​ശി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​നാ​യ​ർ​ ​ബൂ​ത്തി​ലെ​ത്തി​യെ​ങ്കി​ലും​ ​വോ​ട്ടു​ ​ചെ​യ്യാ​നാ​യി​ല്ല.​ ​നേ​ര​ത്തെ​ ​ത​പാ​ൽ​ ​വോ​ട്ട് ​ചെ​യ്തെ​ന്ന​ ​കാ​ര​ണം​ ​പ​റ​ഞ്ഞാ​ണ് ​ഇ​ദ്ദേ​ഹ​ത്തി​ന് ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ച​ത്.​ ​എ​ന്നാ​ൽ​ 82​ ​കാ​ര​നാ​യ​ ​ഇ​ദ്ദേ​ഹം​ ​ത​പാ​ൽ​ ​വോ​ട്ടി​ന് ​അ​പേ​ക്ഷി​ച്ചി​ട്ടു​പോ​ലു​മി​ല്ലെ​ന്ന് ​അ​റി​യി​ച്ചു.