തൊടുപുഴ: പോളിങ്ങിനിടെ സെക്കന്റ് പോളിങ്ങ് ആഫീസർ കുഴഞ്ഞു വീണു. പെരുമ്പിള്ളിച്ചിറ അൽ- അസ്ഹർ എൽ.പി സ്‌കൂളിലെ 12-ാം നമ്പർ ബൂത്തിലെ സെക്കൻഡ് പോളിങ്ങ് ആഫീസറായിരുന്ന പി.എ. സുമനയാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പോളിംഗ് സ്റ്റേഷനിൽ തലചുറ്റി വീണത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവത്തെ തുടർന്ന് ഏതാനും മിനിട്ട് വോട്ടിംഗ് തടസപ്പെട്ടെങ്കിലും പകരം ജീവനക്കാരനെ വെച്ച് പുനരാരംഭിച്ചു.