കട്ടപ്പന: അവശ നിലയിൽ കണ്ടെത്തിയ വീട്ടമ്മ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു. അയ്യപ്പൻകോവിൽ പരപ്പ് കാരക്കാട്ട് ശരത്തിന്റെ ഭാര്യ ടിന്റു(36) വാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
ജോലിക്കുപോയ ശരത് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ ടിന്റുവിനെ കണ്ടത്. ഈസമയം ശരത്തിന്റെ അച്ഛൻ വോട്ട് ചെയ്യാനും അമ്മ ഏലയ്ക്ക വിളവെടുക്കാനുമായി പോയതായിരുന്നു. ശരത്തിന്റെ സഹോദരിയുടെ മക്കൾ വീട്ടുമുറ്റത്ത് കളിക്കുണ്ടായിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം ഉള്ളിൽ ചെന്നതാണോ എന്നു സംശയിക്കുന്നതായി ഉപ്പുതറ പൊലീസ് പറഞ്ഞു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അസ്വാഭാവികമായ മരണത്തിന് കേസെടുത്തു.