തൊടുപുഴ: കേരള ആർടിസ്റ്റ് ഫ്രട്ടെണിറ്റി ജില്ലയുടെ വാർഷികാഘോഷം തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടന്നു. സാംസ്‌കാരിക പ്രവർത്തക ദീപ മാത്യു ഉദ്ഘാടനം നിർവഹിച്ചു. സിനിമാ താരം കൃഷ്ണ പ്രഭ മുഖ്യതിഥിയായിരുന്നു. വാർഷികാത്തൊടാനുബന്ധിച്ചു ജില്ലയിൽ മരണപെട്ട കലാകാരന്മാരുടെ കുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുത്ത അഞ്ച് കുടുംബങ്ങൾക്കും നിർദ്ധനായ ഒരു കലാ കുടുംബത്തിനും ധനസഹായവും നൽകി.
കാഫ് ജില്ലാ പ്രതിനിധികളായ സിനോയ് ജോൺ, ബിനോ കട്ടപ്പന, കലാഭവൻ ജോമോൻ, സോജൻ ജോർജ്, ജയരാജ് കട്ടപ്പന, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.