തൊടുപുഴ :ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൊടുപുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ വകുപ്പിന്റെയും അൽ അസ്ഹർ മെഡിക്കൽ കോളജിന്റെയും സഹകരണത്തോടെ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കായി നാളെ സൗജന്യ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തും. ഐ.എം.എ ബ്ലഡ് ബാങ്ക് ഹാളിൽ രാവിലെ 9 മുതൽ വൈകിട്ട് മൂന്ന് വരെ യാണ് ക്യാമ്പ്.