തൊടുപുഴ: സർക്കാർ സംവിധാനങ്ങളിൽ നിന്ന് കൃത്യമായി പണം അനുവദിച്ച് പദ്ധതികൾ പൂർത്തീകരിച്ചാലും പ്രാദേശികമായ ചില പ്രശ്നങ്ങളുടെ പേരിൽ അതെല്ലാം ഫലപ്രാപ്തിയിലെത്തുന്നതിന് തടസം നേരിടാറുണ്ട്. . ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് തൊടുപുഴയിലുളള ജില്ലാ ആശുപത്രിയുടെ നിർമാണം പൂർത്തീകരിച്ച പുതിയ കെട്ടിടം.താലൂക്ക് ആശുപത്രിയായി പ്രവർത്തിച്ച് വന്നിരുന്ന സ്ഥാപനത്തെ ജില്ലാ ആശുപത്രിയുടെ ഗ്രേഡിലേക്ക് ഉയർത്തിയതോടെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും ഭൗതിക സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ കെട്ടിട നിർമ്മാണത്തിന് പദ്ധതി ആവിഷ്ക്കരിച്ചത്.

തൊടുപുഴയിൽ ആശുപത്രി പ്രവർത്തന സജ്ജമായതിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി 8 നിലകളിലുള്ള പുതിയ ബ്ലോക്ക് നിർമ്മാണത്തിന് നബാർഡിൽ നിന്ന് 15 കോടിയിയുടെ ഫണ്ട് അനുവദിച്ചത്.2016 നവംബർ 12 ന്പുതിയ കെട്ടിടംനിർമ്മാണം

ആരംഭിച്ചു.പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗത്തിനായിരുന്നു നിർമ്മാണ ചുമതല.എന്നാൽ

പൂർത്തിയാക്കിയ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ കെട്ടിട നമ്പറിനായി തൊടുപുഴ നഗരസഭ ഓഫീസിൽ ആശുപത്രി അധികൃതർ അപേക്ഷ നൽകിയെങ്കിലും ഫയർ സേഫ്റ്റി സംവിധാനം ഒരുക്കാത്തതിനെ തുടർന്ന്‌ അപേക്ഷ നിരസിച്ചു.ഇത് ഒരുക്കാൻ ഏറെ നാളുകൾ പിന്നെയും താമസം വന്നു.ലിഫ്റ്റ് സജ്ജമാക്കിയതിലും പിന്നീട് സാങ്കേതിക പ്രശ്നങ്ങളുണ്ടായി.വെള്ളം - വൈദ്യുതി എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും അധികൃതരിൽ നിന്ന് അനാസ്ഥയുണ്ടായി.ഏറെ

കടമ്പകൾ തരണം ചെയ്ത് 2019 മാർച്ചിൽ പുതിയ കെട്ടിട്ടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച്

പ്രവർത്തന സജ്ജമായെങ്കിലും ചില വടം വലികൾ കാരണം ഔദ്യോഗിമായി ഉദ്ഘാടനം ചെയ്യാൻ സാധിച്ചില്ല.

പുതിയ ബ്ലോക്കിലെ

സൗകര്യങ്ങൾ ..........

വാർഡ്,ലേബർ റൂം,ഓപ്പറേഷൻ തിയേറ്റർ,കാഷ്വാലിറ്റി,സ്റ്റോർ,അഡ്മിനിസ്ട്രേഷൻ,പീഡിയാട്രിഷൻ സെന്റർ,രോഗികൾക്ക് വേണ്ടിയുള്ളറൂംസ്,സ്റ്റാഫ് റൂംസ്.