തൊടുപുഴ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു തൊടുപുഴ ജെ.സി.ഐ അൽ അസർ കോളേജുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പും ആരോഗ്യ സെമിനാറും അൽ അസർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ചു. തൊടുപുഴ ജെ.സി.ഐ പ്രസിഡന്റ് സിഎ. ഫെബിൻ ലീ ജയിംസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അൽ അസർ കോളേജ് ഡയറക്ടർ ഡോ. കെ. എം. പൈജാസ് ആരോഗ്യ സെമിനാറിന്റെയും മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഡോ. എഡ്‌വേഡ് ജോർജ് പ്രമേഹരോഗവും മുൻകരുതലും എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസ് നടത്തി. ജെ.സി.ഐ സോൺ ഡയറക്ടർ പ്രൊഫ. മഞ്ജു മാലതി, കോളേജ് പ്രിൻസിപ്പൽ ഡോ സോമശേഖരൻ ബി പിള്ള, ജെ.സി.ഐ മുൻ നാഷണൽ ഡയറക്ടർ ഡോ. ഏലിയാസ് തോമസ്, ചാപ്റ്റർ സെക്രട്ടറി അഖിൽ ചെറിയാൻ, വൈസ് പ്രസിഡന്റ് മാത്യു എം കണ്ടിരിക്കൽ, ജെ. ജെ. ചെയർമാൻ ജോസഫ് ഷെരീജ്, ജാക്‌സൺ ജോസ് മൂലക്കാട്ട്, ശ്യാം കൃഷ്ണൻ എൻ, ഡോ. തോമസ് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന സൗജന്യ പ്രമേഹ രോഗ നിർണ്ണയ ക്യാമ്പ് നടന്നുവരുകയാണ്. ബുക്കിംഗിനായി 04862 -250333 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.