തൊടുപുഴ : നാല് മാസമായി തൊടുപുഴ മിനി സിവിൽസ്റ്റേഷനു മുന്നിൽ പ്രവർത്തിക്കുന്ന കർഷക സമര ഐക്യദാർഢ്യകേന്ദ്രം തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ഉച്ചകഴിഞ്ഞ് 4 മണിമുതൽ സമരവേദിയിൽ ബഹുജനപ്രതിഷേധസംഗമം നടക്കും.
രാഷ്ട്രീയ കിസാൻമഹാസംഘ് ദക്ഷിണേന്ത്യൻ കോ-ഓർഡിനേറ്റർ പി.ടി.ജോൺ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ രാഷ്ട്രീയ-കർഷക സംഘടനാ - സംസ്‌കാരിക - സാമുദായിക നേതാക്കൾ പങ്കെടുക്കുന്നതാണെന്ന് ഐക്യദാർഢ്യകേന്ദ്രം ചെയർമാൻ പ്രൊഫ.എം.ജെ ജേക്കബ്, ജനറൽ കൺവീനർ എൻ. വിനോദ് കുമാർ, വൈസ് ചെയർമാൻ ടി..ജെ.പീറ്റർ എന്നിവർ അറിയിച്ചു.