മൂലമറ്റം: മണ്ണെണ്ണ സ്റ്റൗവിൽ നിന്ന് തീപടർന്ന് പിടിച്ച് യുവതിക്ക് പൊള്ളലേറ്റു. പടി. കോടിക്കുളം പുത്തൻപുരയ്ക്കൽ അരുന്ധതി സോനുവിനാണ് (30) പൊള്ളലേറ്റത്. മൂലമറ്റത്തുള്ള തറവാട് വീട്ടിൽ എത്തിയതായിരുന്നു അരുന്ധതി. 35 ശതമാനം പൊള്ളലേറ്റ അരുന്ധതിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.