തൊടുപുഴ: കണ്ണൂർ കൂത്തുപറമ്പിൽ യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തി. മങ്ങാട്ടുകവലയിൽ നിന്നാരംഭിച്ച പ്രകടനം ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.എച്ച്. സുധീർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ പഴേരി അദ്ധ്യക്ഷത വഹിച്ചു.