ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വോട്ട് ചെയ്തത് 6,25,409 പേർ. ഇതിൽ 3,23,001 പുരുഷന്മാരും 3,02,406 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു. ജില്ലയിലാകെ 8,88,608 വോട്ടർമാരാണുള്ളത്. 70.38 ശതമാനം പേരാണ് ജില്ലയിലാകെ വോട്ട് രേഖപ്പെടുത്തിയത്. 2016ൽ ഇത് 73.59 ശതമാനമായിരുന്നു. ഉടുമ്പൻചോല മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ്- 73.33%, ദേവികുളത്താണ് ഏറ്റവും കുറവ്- 67.32%.

കൂടുതലും കുറവും പീരുമേട്

ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയ ബൂത്തും കുറവ് വോട്ട് രേഖപ്പെടുത്തിയ ബൂത്തും പീരുമേട് മണ്ഡലത്തിലാണ്. സെന്റ് തോമസ് ഹൈസ്‌കൂൾ അട്ടപ്പള്ളം (വടക്ക് ഭാഗം) 88-ാം നമ്പർ ബൂത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത്- 806 (1005 വോട്ടർമാർ) ജില്ലയിൽ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് പീരുമേട് മണ്ഡലത്തിലെ കുമളി പച്ചക്കാനം 106ാം ബൂത്ത് പഞ്ചായത്ത് അംഗൻവാടിയിലാണ്. 29 വോട്ടർമാരിൽ 5 പേർമാത്രമാണ് ഇവിടെ വോട്ട് ചെയ്തത്.