തൊടുപുഴ: വനംവകുപ്പ് തൊടുപുഴ ഫ്ളൈയിംഗ് സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയിൽ വിൽപ്പനക്കെത്തിച്ച ആനക്കൊമ്പ് പിടികൂടി. ഇന്നലെ ഉച്ചയോടെ 16.5 കിലോയോളം തൂക്കം വരുന്ന രണ്ട് കൊമ്പുകളാണ് നഗരത്തിന് സമീപത്ത് നിന്ന് പിടിച്ചെടുത്തത്. കേന്ദ്ര വൈൽഡ് ലൈഫ് ബ്യൂറോയുടെ ഇന്റലിജൻസ് സംഘം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തിൽ തൊടുപുഴ സ്വദേശിയായ ആനക്കൊമ്പ് ഉടമയും വിൽപ്പനക്ക് സഹായിച്ചവരുമടക്കം നാല് പേർ പിടിയിലായിട്ടുണ്ട്. എന്നാൽ പ്രതികളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല.