കട്ടപ്പന: കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ രണ്ടാം ചരമവാർഷികദിനമായ ഇന്ന് കാരുണ്യദിനമായി ആചരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അറിയിച്ചു. ഇന്ന് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കാരുണ്യദിനചാരണത്തിന്റെ ഭാഗമായി അഗതിമന്ദിരങ്ങൾ, ആശുപത്രികൾ എന്നിവർക്കും രോഗികൾക്കും ഭക്ഷണം, മരുന്ന് തുടങ്ങിയവ നൽകും. നിയോജകമണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ ദിനാചരണം നടത്തും.