ഇടുക്കി: എസ്.എസ്.എൽ.സി പരീക്ഷയുടെ കുറ്റമറ്റ പ്രവർത്തനത്തിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ വാർ റൂം പ്രവർത്തനം തുടങ്ങി. പരീക്ഷയുമായി ബന്ധപ്പെട്ട് അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്കുണ്ടാകുന്ന സംശയങ്ങൾ, പരാതികൾ എന്നിവ സ്വീകരിച്ച് ഉടനടി പരിഹരിക്കുന്നതിനായാണ് ജില്ലാ തലത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വാർ റൂം രൂപീകരിച്ചിരിക്കുന്നത്. കൊവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശങ്കകൾക്കും പരാതികൾക്കും വാർ റൂമിൽ വിവരം കിട്ടുന്നതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി പരിഹാരം കാണും. എസ്.എസ്.എൽ.സിക്ക് പുറമേ പ്ലസ്ടു, ഹയർ സെക്കൻഡറി പരീക്ഷകൾക്കും വാർ റൂമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 30 വരെ വാർ റൂം പ്രവർത്തിക്കും. ഈ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ വാർ റൂമിൽ നിന്നുള്ള സേവനം ലഭ്യമാണ്. സംശയങ്ങൾ, പരാതികൾ എന്നിവ അറിയിക്കുന്നതിനായി താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. ഉദ്യോഗസ്ഥന്റെ പേര്, തസ്തിക, ഫോൺ നമ്പർ, ഓഫീസിന്റെ പേര് എന്ന ക്രമത്തിൽ.
1. മേരി ജോസഫ്, സീനിയർ സൂപ്രണ്ട്, 9961743304, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ഇടുക്കി.
2. രാജു കെ. വി, ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ, 9497491201, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം, അറക്കുളം.
3. മഞ്ജുള എം, ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ, 9495023801 ഉപജില്ലാ വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം, മൂന്നാർ.
4.ഷാജിമോൻ കെ.ജെ, പേഴ്‌സണൽ അസിസ്റ്റന്റ്, 9497202685, ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം, കട്ടപ്പന.
5 സേവ്യർ പി. ജെ, സീനിയർ സൂപ്രണ്ട്, 8547642967, ഉപജില്ലാ വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം, കട്ടപ്പന
6. കെ.എ. ബിനുമോൻ ജില്ലാ കോ- ഓർഡിനേറ്റർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഇടുക്കി, 9497046312, ഉപജില്ലാ വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം, തൊടുപുഴ
7 ബിജു എ.പി, ജൂനീയർ സൂപ്രണ്ട്, 9496690601, ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം, തൊടുപുഴ
8 വിജയകുമാർ, ജൂനിയർ സൂപ്രണ്ട്, 8848599144, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, ഇടുക്കി
9 മിനി ഇ.എ, ജൂനിയർ സൂപ്രണ്ട്, 9497039115, ഉപജില്ലാ വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം, അടിമാലി
10. സജിവൻ കെ.സി, സീനിയർ ക്ലർക്ക്, 9447377351, ഉപജില്ലാ വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം, നെടുങ്കണ്ടം
11 ലെക്‌സി ജോസഫ്, സീനിയർ ക്ലാർക്ക്, 9495664754, ഉപജില്ലാവിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം, പീരുമേട്
ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഫോൺ നമ്പർ: 04862222 996