ചെറുതോണി: ജെ.സി.ഐ ഇടുക്കി ഗ്രീൻസിറ്റിയുടെ നേതൃത്വത്തിൽ മണിയാറൻകുടി സബ്‌സെന്ററിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ 45 വയസിനുമേൽ പ്രായമുള്ള ആളുകൾക്ക് കൊവിഡ്- 19 പ്രതിരോധ വാക്‌സിൻ നൽകും. കൊവിഡ് മഹാമാരി വ്യാപകമായ ഈ സാഹചര്യത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഈ വാക്‌സിൻ സ്വീകരിക്കുന്നതിന് എല്ലാവരും ആധാർ കാർഡുമായി എത്തിച്ചേരണമെന്ന് മെഡിക്കൽ ആഫീസർ അറിയിച്ചു.