ksspu
കെ.എസ്.എസ്.പി.യു.തൊടുപുഴ ബ്ലോക്ക് വാർഷികം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലം ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തൊടുപുഴ ബ്ലോക്ക് വാർഷികം പെൻഷൻ ഭവനിൽ നടന്നു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.കെ. പീതാംബരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.കെ. മാണി, ട്രഷറർ ടി. ചെല്ലപ്പൻ, വൈസ്പ്രസിഡന്റ് എം.ജെ. മേരി, അൽഫോൺസ ജോൺ, ജോസഫ് മൂലശ്ശേരി, സി.എസ്. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുതിയ ബ്ലോക്ക് ഭാരവാഹികളായി എൻ.കെ. പീതാംബരൻ (പ്രസിഡന്റ്), സി.എസ്. ശശീന്ദ്രൻ (സെക്രട്ടറി), എ.സി. കുരുവിള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.