ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ കീരിത്തോട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി. നാൽപ്പതിലധികം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 69 വയസുള്ള ഒരു സ്ത്രീ കഴിഞ്ഞ ദിവസം മരിച്ചു. രോഗം രൂക്ഷമായതോടെ കീരത്തോട്, അഞ്ചു കുടി, വാർഡുകൾ പൂർണമായും അടച്ചിരിക്കുകയാണ് കഴിഞ്ഞ മാർച്ച് 11ന് കീരിത്തോട്ടിൽ നടന്ന ശിവരാത്രി മഹോത്സവത്തിൽ പങ്കെടുത്തവർക്കിടയിലാണ് രോഗം പടർന്നിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പറിയിച്ചു. ഉത്സവത്തിനു വന്ന ചെണ്ടമേളക്കാരിൽ നിന്നാണ് രോഗം മറ്റുള്ളവരലേക്കു പകർന്നതെന്നു് കണ്ടെത്തിയിട്ടുണ്ട്. ഉത്സവത്തിൽ പങ്കെടുത്തവർ നിർബന്ധമായും പരശോധനക്കു വിധേയരാവണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ കഴിയുന്നവർ നിയന്ത്രണം പാലിച്ചില്ലങ്കിൽ നടപടിയെടുക്കാൻ പൊലീസിനു കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരും മാസ്‌ക്കു ധരിക്കുക. അകലം പാലിക്കുക, പ്രായമായവരും കുട്ടികളും പുറത്തിറങ്ങരുത് തുടങ്ങിയ കാര്യങ്ങൾ കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 11നായിരുന്നു ഉത്സവം. കഞ്ഞിക്കുഴി പഞ്ചായത്തിലുള്ളവർ തള്ളക്കാനത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പെടുക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.