മൂലമറ്റം: അറക്കുളം പന്ത്രണ്ടാം മൈൽ ഭാഗത്ത് റോഡ് വിണ്ട് കീറി കലുങ്ക് അപകടവസ്ഥയിൽ. തൊടുപുഴ- പുലിയന്മല സംസ്ഥാന പാതയോരത്താണ് അപകടവസ്ഥ. ഏറെ മാസങ്ങളായിട്ട് ഈ അവസ്ഥയാണ് തുടരുന്നത്. എന്നാൽ അടുത്ത നാളിൽ മഴ പെയ്‌ത് റോഡിലൂടെ വെള്ളം കുത്തി ഒലിച്ചതോടെ അപകടാവസ്ഥ അതിരൂക്ഷമായി. ജില്ലാ ആസ്ഥാനം ഉൾപ്പെടെ ഹൈറേഞ്ച്- തൊടുപുഴ മേഖലകളിലേക്കുള്ള നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിന്റെ അപകടവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് പൊതുമരാമത്ത്, പഞ്ചായത്ത്‌ അധികൃതർക്ക് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പരിഹാരമായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.