തൊടുപുഴ: വെങ്ങല്ലൂർ ഷാപ്പുംപടിയിൽ ആരംഭിക്കുന്ന തനിമ 60 - 40 കസ്റ്റമേഴ്‌സ് ഫ്രണ്ട്‌ലി ഓപ്പൺ മാർക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 9ന് നടക്കുന്ന ചടങ്ങിൽ ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിക്കും. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷനാകും. സിനിമ നടൻ അശോകൻ ആദ്യ വിൽപ്പന നടത്തും. രാവിലെ ഒമ്പതിന് പലച്ചരക്ക് സാധനങ്ങൾക്ക് പുറമേ പച്ചക്കറി, പാൽ, ഇറച്ചി, മീൻ, മുട്ട, നാടൻ കാർഷിക ഉത്പന്നങ്ങൾ എന്നിവയും ഇവിടെ നിന്ന് ലഭിക്കും. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട ഒരു കൂട്ടം ആളുകളുടെ പിന്തുണയോടെ തനിമ അഗ്രോ ഡെവല്‌മെന്റ് സൊസൈറ്റിയുടെ കീഴിലാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്.