ചെറുതോണി: ഒരു കുടുംബത്തിന്റെ ഏക ആശ്രയവും അത്താണിയുമായ യുവാവിന്റെ ചികിത്സാ ചെലവിനായി സുമനസുകളുടെ സഹായം തേടുന്നു.അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നെല്ലിപ്പാറ കല്ലുവച്ചേതിൽ ജിൻസ് കെ.കുര്യന്റെ ചികിത്സക്കാണ് കെസിവൈഎം നെല്ലിപ്പാറ യൂണിറ്റ് സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്. കഴിഞ്ഞ 31ന് ഉണ്ടായ അപകടത്തിൽ രണ്ട് ഇടുപ്പെല്ലുകളും തകരുകയും ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പാലാ മാർസ്ലീവാ ആശുപത്രിയിൽ ചികിത്സയിലാണ് . ചികിത്സാ ചെലവുകൾക്കായി പത്ത് ലക്ഷത്തിലധികം രൂപചെലവാകുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഭാര്യ ജ്യോതിയും അഞ്ചുവയസിൽ താഴെ മാത്രം പ്രായമുള്ള രണ്ട് കുട്ടികളും വൃദ്ധമാതാപിതാക്കളുമടങ്ങുന്നതാണ് ജിൻസിന്റെ കുടുംബം. യുവാവിന്റെ ചികിത്സക്കായി നെല്ലിപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളി വികാരി ഫാ. മർക്കോസ് ചിറ്റേമാരിയിൽ രക്ഷാധികാരിയായും പഞ്ചായത്തംഗം അനുമോൾ ജോസ് കൺവീനറായും സഹായനിധി രൂപീകരിച്ച് ചികിത്സാചെലവിനുള്ള തുക സമാഹരിക്കാനുള്ള ശ്രമത്തിലാണ് കെസിവൈഎം പ്രവർത്തകർ. രക്ഷാധികാരിയുടെയും കൺവീനറുടെയും പേരിൽ തങ്കമണി സംസ്ഥാന സഹകരണബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.ബാങ്ക് അക്കൗണ്ട് നമ്പർ- 120311200920051. IFSC-IDUK 0000031.