ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങളുടെ പേരിൽ വീണ്ടും വ്യാപാരികളെ ദ്രോഹിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ യോഗം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു രാജു അപ്‌സര
കൊവിഡ് വ്യാപനം ഇലക്ഷൻ കഴിഞ്ഞതോടെ അതിരൂക്ഷമാവുകയാണ് ഇലക്ഷൻ പ്രഖ്യാപിച്ചതുമുതൽ കൊവിഡ് രോഗികളുടെ കണക്ക് കുറച്ചുകാണിച്ചു ജനങ്ങളെ വിഢികളായാക്കിയ സർക്കാർ ഇപ്പോൾ ഇലക്ഷൻ കഴിഞ്ഞപ്പോൾ മാനദണ്ഡങ്ങളുമായ് വന്നിരിക്കുകയാണ് .കൊവിഡ് രോഗികളുടെ എണ്ണം കൂടിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ് . പഞ്ചായത്ത് ഇലക്ഷൻ സമയത്തും സ്ഥിതി സമാനമായിരുന്നു . പഞ്ചായത്ത് ഇലക്ഷനുശേഷം രോഗവ്യാപനം കൂടിയന്നുപറഞ്ഞ് വ്യാപാരികൾക്ക് നേരെ കടുത്ത നടപടിയുമായി അധികാരികൾ രംഗത്തുവന്നു . സെക്ടറൽ മജിസ്ട്രറ്റുമാരും ആരോഗ്യ വകുപ്പും പൊലിസും ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ കയറി വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചത്
കഴിഞ്ഞ ഒരു മാസക്കാലം തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേന്ദ്രസംസ്ഥാന മന്ത്രിമാരും നേതാക്കളും,ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മറ്റ് രാഷ്ട്രീയ നേതാക്കളും അടക്കം ആയിരങ്ങൾ പങ്കെടുത്ത റാലികളും പൊതുയോഗങ്ങളും എല്ലാ ജില്ലകളിലും യഥേഷ്ടം നടന്നു.തിക്കി തിരക്കി നേതാക്കൾക്ക് അഭിവാദ്യം അർപ്പിക്കാൻ തടിച്ചു കൂടിയ ജനലക്ഷങ്ങൾക്ക് ബാധകമല്ലാത്ത കൊവിഡ് പ്രോട്ടോകോൾ ചെറുകിട കച്ചവടക്കാർക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്
കേരളത്തിന്റെ മുഖ്യമന്ത്രിക്കും മുൻ മുഖ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ് ഇലക്ഷൻ പ്രവർത്തനത്തിന്റെ ഭാഗമായി ഇവർ സംസ്ഥാനം മുഴുവൻ യാത്ര ചെയ്തവരാണ് ഇവരിലൂടെ എത്രപേർക്ക് രോഗവ്യാപനം ഉണ്ടായി എന്ന് കണ്ടെത്തുക അസാദ്ധ്യമാണ് .ഇത് പോലെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും നിരവധി ആണ് ഇവർക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയാത്തവരാണ് രോഗവ്യാപനത്തിന്റെ പേരിൽ വ്യാപാരികളെ ഉപദ്രവിക്കുന്നത്
രോഗവ്യാപനം തടയുന്നതിൽ വ്യാപാരികൾ എതിരല്ല എന്നാൽ അതിന്റെ പേരിൽ ദ്രോഹിക്കുന്ന നടപടിയുമായി മുന്നോട്ട് പോയാൽ ശക്തമായ സമരപരിപാടികളുമായി വ്യാപാരികൾക്ക് വീണ്ടും തെരുവിലിറങ്ങേണ്ടി വരുമെന്ന് കൗൺസിൽ യോഗം മുന്നറിയിപ്പ് നൽകി.