ചെറുതോണി: ജെസിഐ ഇടുക്കി ഗ്രീൻസിറ്റിയുടെ സഹകരണത്തോടെ വാഴത്തോപ്പ് പഞ്ചായത്തിലെ ആദിവാസി മേഖലയോട് ചേർന്ന മണിയാറൻകുടി സബ്‌സെന്ററിൽ വാക്‌സിൻ വിതരണം നടത്തി. . ആദിവാസി ഗോത്രവിഭാഗത്തിൽപ്പെടുന്ന ചുരുക്കം ആളുകൾ മാത്രമായിരുന്നു ഇതിനോടകം വാക്‌സിൻ സ്വീകരിച്ചിരുന്നത്. ആദിവാസി രാജാവ് രാമൻ രാജമന്നാൻ ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിൻ വിതരണം ഉദ്ഘാടനം ചെയ്തു.ജെസിഐ ചാപ്റ്റർ പ്രസിഡന്റ് പി.എൻ. സതീശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി.എം.ഒ ഡോ. എൻ. പ്രിയ ബോധവൽക്കരണം നടത്തി. വാഴത്തോപ്പ് മെഡിക്കൽ ഓഫീസർ ഡോ. സിബി ജോർജ്ജ്, ഡോ. മാത്യു ജോർജ്ജ് എന്നിവർ വാക്‌സിൻ വിതരണത്തിന് നേതൃത്വം നൽകി. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ അജീഷ്, ഏലിയാമ്മ ജോയി, സെലിൻ വിൻസെന്റ്, ജെസിഐ ഭാരവാഹികളായ രഞ്ജിത്ത് പി. ലൂക്കോസ്, എബി ജെയിംസ്, രാജേഷ് പി.കെ., നിക്‌സൺ തോമസ്, റെജി ജോൺ, ഊരുമൂപ്പൻ രമേശ് തുടങ്ങിയവർ സംസാരിച്ചു. 45 വയസ്സിന് മുകളിൽ പ്രായമുള്ള 390 പേർക്കാണ് വെള്ളിയാഴ്ച മണിയാറൻകുടി സബ്‌സെന്ററിലൂടെ വാക്‌സിൻ നൽകിയത്.