ചെറുതോണി: കേരള കോൺഗ്രസ്സ് (എം) ചെയർമാനും മുൻയ മന്ത്രിയുമായിരുന്നകെ. എം. മാണിയുടെ രണ്ടാം ചരമ വാർഷികം കാരുണ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തങ്കമണിയിൽ പ്രവർത്തിക്കുന്ന ദൈവദാൻ സെന്ററിലെ അന്തേവാസികളെ സന്ദർശിച്ച് ഭക്ഷണം വിതരണം ചെയ്തു. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ്,നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, സോണി ചൊള്ളാമഠം, ചെറിയാൻ കട്ടക്കയം, റീന സണ്ണി, ചിഞ്ചു ബിനോയി, ജോയി കുഴിപ്പള്ളി, ഷാജി കുന്നുംപുറ, ഷിജോ പുതുപ്പറമ്പിൽ, ജെയ്‌സൺ പീടികമല എന്നിവരുടെ നേതൃത്വത്തിലാണ് അഗതി മന്ദിര സന്ദർശനം നടത്തിയത്.