തൊടുപുഴ: വെങ്ങല്ലൂർ ഷാപ്പുംപടിയിൽ തനിമ 60-40 കസ്റ്റമേഴ്‌സ് ഫ്രണ്ട്‌ലി ഓപ്പൺ മാർക്കറ്റിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എംഎൽഎ നിർവഹിച്ചു.നഗരസഭ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷനായി. സിനിമാതാരം അശോകൻ ആദ്യ വിൽപ്പന നടത്തി. കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കിൽ, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, റോജർ ജോൺ പുളിമൂട്ടിൽ, ഓപ്പൺ മാർക്കറ്റ് പ്രസിഡന്റ് ജയൻ പ്രാഭാകരൻ, കാരിക്കോട് നൈനാർ പള്ളി ചീഫ് ഇമാം നൗഫൽ കേസരി, വാർഡ് കൗൺസിലർമാരായ ശ്രീലക്ഷ്മി കെ. സുദീപ്, ഷഹന ജാഫർ, സജ്മി ഷിംനാസ്, ടി.എ.ഡി.എസ് ലീഗൽ അഡ്വൈസർ മനോജ് സി. നായർ തുടങ്ങിയവർ പങ്കെടുത്തു.പലച്ചരക്ക് സാധനങ്ങൾക്ക് പുറമേ പച്ചക്കറി, പാൽ, ഇറച്ചി, മീൻ, മുട്ട, നാടൻ കാർഷിക ഉത്പന്നങ്ങൾ എന്നിവയും ഇവിടെ നിന്ന് മിതമായ നിരക്കിൽ ലഭിക്കും. തനിമ അഗ്രോ ഡെവല്‌മെന്റ് സൊസൈറ്റിയുടെ കീഴിലാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.