ഇടവെട്ടി: ഇടവെട്ടി എൻ.എസ്.എസ് കരയോഗത്തിലെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് പൊതുയോഗം നടന്നു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.ആർ.ജയപ്രകാശ് വരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പിൽ എം.കെ.നാരായണമേനോൻ( പ്രസിഡന്റ്) , പി.ജെ.ജിനീഷ് കുമാർ (സെക്രട്ടറി), രാജീവ് കുമാർ (വൈ. പ്രസിഡന്റ്), ശശികുമാർ (ജോ. സെക്രട്ടറി), സതീശ്( ട്രഷറർ )എന്നിവരടങ്ങിയ ഒൻപതംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു. സുധീർ പുളിക്കൽ യോഗത്തിൽ സംസാരിച്ചു.