idukki
മെഡിക്കൽ കോളേജിൽ നിന്ന് പുതിയ ബ്ലോക്കിലേക്കുള്ള അപകടകരമായ നടപ്പുവഴി.

ചെറുതോണി: അപകടം പതിയിരിക്കുന്ന നടപ്പുവഴിയിലൂടെയുള്ള യാത്ര ആശങ്കയ്ക്ക് കാരണമാകുന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ പുതിയ ബ്ലോക്കിലും പ്രവർത്തനമാരംഭിതോടെ ജീവനക്കാരും കൂടുതൽരോഗികളും എളുപ്പത്തിലെത്തുന്നത് ഇരുകെട്ടിടങ്ങൾക്കിടയിലൂടെയുള്ള നടപ്പുവഴിയിലൂടെയാണ്. കുത്തുകയറ്റത്തിലൂടെ യുള്ള യാത്ര അപകടമുണ്ടാക്കുമെന്ന് കാൽനടയാത്രക്കാർ പറയുന്നു. ഇവിടെനിന്ന് കാൽവഴുതി വീണാൽ അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഒരു കെട്ടിടത്തിൽനിന്ന് മറ്റൊരു കെട്ടിടത്തിലത്താൻ റോഡ്മാർഗം ഏറെ ദൂരം സഞ്ചരിക്കുന്നത് ഒഴിവാക്കാനുള്ള ഷോട്ട്കട്ട് യാത്രക്കാണ് നടപ്പുവഴി ഉപയോഗിക്കുന്നത്. സുരക്ഷിതമായി യാത്രചെയ്യുന്നതിനാവശ്യമായ ഇരുവശങ്ങളിലും വേലികെട്ടുകയും നിരപ്പല്ലാത്ത വഴി അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗളവുമാക്കണമെന്നാണ് ആവശളം ഉയരുന്നത്.