തൊടുപുഴ :ഡിവൈൻ മേഴ്‌സി ഷ്രൈനിൽ തിരുനാൾ നാളെ ആഘോഷിക്കുമെന്നു റെക്ടർ ഫാ .സോട്ടർ പെരിങ്ങാരപ്പിള്ളിൽ ,വൈസ് റെക്ടർ ഫാ .പീറ്റർ പാറേമ്മാൻ എന്നിവർ അറിയിച്ചു .ഇന്ന് രാവിലെ ആറിനും പത്തിനും വിശുദ്ധ കുർബാന ,ഉച്ചകഴിഞ്ഞു മൂന്നിന് ദൈവകരുണയുടെ നൊവേന ,തൊടുപുഴ ഫൊറോനാ പള്ളിവികാരി ഫാ. ഡോ.ജിയോ തടിക്കാട്ടു തിരുനാൾ കൊടിയേറ്റ് നിർവഹിക്കും .3 .45 ന് കരിമണ്ണൂർ ഫൊറോനാ പള്ളി വികാരി ഫാ .സ്റ്റാൻലി പുൽപ്രയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും ..വൈകുന്നേരം 6 .30 ന് വിശുദ്ധ കുർബാന .
നാളെ രാവിലെ ആറിനും 8 .30 നും വിശുദ്ധ കുർബാന ,എട്ടിന് വാഹന വെഞ്ചരിപ്പ് ,പത്തിന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും .ഉച്ചയ്ക്ക് 12 ന് വിശുദ്ധ കുർബാന ,ഉച്ചകഴിഞ്ഞു മൂന്നിന് നൊവേന ,3 .45 ന് ഫാ .വിപിൻ കുരിശു തറ വിശുദ്ധ കുർബാന അർപ്പിക്കും ,ഫാ .ഷീൻ പാലയ്ക്കത്തടത്തിൽ സന്ദേശം നൽകും