എഴുകുംവയൽ: നോമ്പുകാല തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ പുതുഞായർ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കാൽലക്ഷത്തോളം വിശ്വാസികൾ തിരുനാളിൽ പങ്കെടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷ. പുതുഞായർ തിരുക്കർമങ്ങളുടെ ഭാഗമായി രാവിലെ 9.30ന് മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽനിന്നും കുരിശുമലയിലേക്ക് പരിഹാര പ്രദക്ഷിണം ആരംഭിക്കും. കുരിശുമലയിലെ തീർഥാടന ദേവാലയത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നേർച്ചസദ്യയും നടക്കും.