ചെറുതോണി: ചെറതോണി പാലം അലൈൻമെന്റ് മാറ്റിയ സാഹചര്യത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പഞ്ചായത്ത് സർവ്വകക്ഷി യോഗം വിളിച്ചു. ചെറതോണി വ്യാപാരി ഭവനിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോളാണ് സർവ്വകക്ഷി വിളിച്ചചേർക്കുന്നത്. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കൾ, വ്യാപാരി സംഘടന നേതാക്കൾ, പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ ഓട്ടോ ടാക്‌സി പ്രതിനിധികൾ എന്നിവരെയാണ് സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.