ചെറുതോണി: ചെറുതോണിയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ അലൈൻമെന്റ് നിശ്ചയിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ അടിയന്തിര യോഗം വിളിച്ചു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സാജൻ കന്നേൽ, ട്രഷറർ ലെനിൻ ഇടപ്പറമ്പിൽ എന്നിവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ യോഗം വിളിച്ചിട്ടുള്ളത്. ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടനാ നേതാക്കൾ ചർച്ചയിൽ പങ്കെടുക്കും.