തൊടുപുഴ: കൊവിഡ് വ്യാപനം വീണ്ടും വ്യാപിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വരുമ്പോഴും എവിടെയും ജാഗ്രതക്കുറവ് തന്നെ .നിർബന്ധമായും സാമൂഹ്യ അകലം പാലിക്കണം മാസ്ക്ക് ഉപയോഗിക്കണം എന്നുള്ള സർക്കാർ-ജില്ലാ ഭരണകൂടം-ആരോഗ്യ വകുപ്പ്-പൊലീസ് അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിക്കുന്ന സമീപനമാണ് ചില ഭാഗങ്ങളിൽ നിന്നും തുടർച്ചയായിട്ടുണ്ടാവുന്നത്.
കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി സർക്കാരുകളും മറ്റ് ബന്ധപ്പെട്ട അധികൃതരും നൽകുന്ന മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും ഏറ്റവും കൂടുതൽ വകവെക്കാത്തതും അവഗണിക്കുന്നതും വിവിധ രാഷ്ട്രീയ സംഘടന പ്രവർത്തകരാണെന്ന് ആരോഗ്യം - പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.മാസ്ക്ക് ഉപയോഗിച്ചില്ലെങ്കിൽ പിഴ അടക്കണം മറ്റ് നിയമ പ്രശ്നങ്ങളിൽ അകപ്പെടും എന്ന ഭയമുള്ളതിനാൽ സാധാരണക്കാരായ മിക്ക ജനങ്ങളും ഇത് പാലിക്കും.എന്നാൽ പൊലീസിലും ആരോഗ്യ വകുപ്പ് അധികാരികളിലും പിടിപാടുള്ള ചില രാഷ്ട്രീയ സംഘടന പ്രവർത്തകർക്ക് ഈ നിയമങ്ങളും പിഴയുമെല്ലാം തങ്ങളെ ബാധിക്കുന്നതല്ല എന്ന ഭവമാണ്.നിയമ സഭ തിരഞ്ഞെടുപ്പിന് ശേഷം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിലും കൊവിഡ് വ്യാപനം അതിരൂക്ഷമാണ്.ഇതിനെ തുടർന്ന് ജനം കൂട്ടം കൂടുന്നതിന് ജില്ലാ ഭരണകൂടം ചില നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ഏർപ്പെടുത്തി . എന്നാൽ ചിലയിടങ്ങളിലെ മതപരമായ ചടങ്ങുകളിൽ പോലും അവയൊന്നും പാലിക്കപ്പെടുന്നില്ല.
വ്യാപനത്തിന് കുറവില്ല.
വെള്ളിയാഴ്ച്ച ജില്ലയിൽ കോവിഡ് രോഗം സ്ഥിതീകരിച്ചത് 246 ആളുകൾക്കാണ്.54 ദിവസങ്ങൾക്ക് ശേഷം കൊവിഡ് കേസുകൾ 200 കടന്നു. ഇന്നലെയും ഇരുന്നൂറിന് മുകളിൽത്തന്നെ രോഗികളുടെ എണ്ണം എത്തി. , 230 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ 2 നഗരസഭകൾ ഉൾപ്പടെയുള്ള 54 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 42 സ്ഥാപനങ്ങളുടെ പരിധിയിലുംഒന്ന് മുതൽ 41 ആളുകൾക്ക് കൊവിഡ് രോഗമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ നഗരസഭ പരിധിയിൽ 41കട്ടപ്പന നഗരസഭ പരിധിയിൽ 13 എന്നിങ്ങനെയാണ് കൊവിഡ് രോഗികൾ.ഹോം ഐസൊലേഷനിൽ കഴിയുന്നവർ 1248 വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ 250 എന്നിങ്ങനെയാണ് കണക്കുകൾ.