തൊടുപുഴ : കേരള ടാക്‌സ് പ്രാക്‌ടിഷനേഴ്‌സ് അസ്സോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് പി. എസ്. മുരളീധരൻപിളളയുടെ അദ്ധ്യക്ഷതയിൽ നടന്നു. . സംസ്ഥാന ട്രഷറർ ബി. എൽ..രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സിജോ മാത്യു റിപ്പോർട്ടുംട്രഷറർ ടി.ജെ.തോമസ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം രാമകൃഷ്ണൻ പോറ്റി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. എസ്. ജോസഫ്, സംസ്ഥാന കൗൺസിൽ അംഗം കെ. പി. ഹരീഷ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു. പി,എസ്. മുരളീധരൻ പിള്ള(പ്രസിഡന്റ്), തോമസ് ടി. ജെ (വൈസ് പ്രസിഡന്റ്),സുനീർ ഇബ്രാഹിം (സെക്രട്ടറി ), സിജോ മാത്യു(ജോയിന്റ് സെക്രട്ടറി), യൂനസ് വി.കെ(ട്രഷറർ) , സംസ്ഥാന നോമിനികൾ പി.എസ്. ജോസഫ്, കെ. പി. ഹരീഷ് എന്നിവരാണ് ഭാരവാഹികൾ.