തൊടുപുഴ :താലൂക്കിൽ പ്രധാന സ്ഥലങ്ങളിൽ സി സി ടി വി സ്ഥാപിക്കണമെന്നു തൊടുപുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എം .ടി .തോമസ് വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു .തൊടുപുഴ നിരോധിക്കണം .തൊടുപുഴ മുതൽ ഞാറുക്കുട്ടി വരെ വീതിയുള്ള റോഡ് ചിലർ കൈവശപ്പെടുത്തി കച്ചവടം ചെയ്യുകയാണ് .ചില ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഇവരുടെ സംഘടനയുണ്ടാക്കി ഇവരിൽ നിന്നും മാസപ്പടി വാങ്ങുന്നതായുള്ള ആരോപണത്തെക്കുറിച്ചു പൊലീസും ജില്ലാ ഭരണകൂടവും അന്വേഷിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു .ആരോഗ്യ വകുപ്പിന്റെ യാതൊരു പരിശോധനയുമില്ലാതെ വഴിയോരങ്ങളിൽ വിൽപ്പന നടത്തുന്ന ഭക്ഷണ സാധനങ്ങൾ ആരോഗ്യ പ്രശ്‌നങ്ങൾ ഉയർത്തുന്നുണ്ട് . വഴിയോര ലൈസൻസ് എന്ന പേരിൽ നഗരസഭയിൽ നിന്നും ലൈസൻസ് വാങ്ങി റോഡ് കൈവശപ്പെടുത്തുന്നത് അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ് .തൊടുപുഴ ടൗണിലും സമീപ റോഡുകളിലും വഴിയോര കച്ചവടം കാൽനടയാത്രകകർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട് .ഇവർക്ക് പ്രത്യകം സ്ഥലം നിശ്ചയിച്ചു നൽകാൻ മുനിസിപ്പൽ ഭരണകൂടം തയ്യാറാകണമെന്നും തോമസ് ആവശ്യപ്പെട്ടു .