തൊടുപുഴ : മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 21, 22, 23, 24 തിയതികളിൽ നടക്കും.21ന് രാവിലെ 7.15 ന് കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ തിരുന്നാൾ കൊടിയേറ്റ് കർമ്മം നടത്തും.22ന് രാവിലെ 7.15ന് വി. കുർബാന, സന്ദേശം, നൊവേന . ഫാ. മാനുവൽ പിച്ചളക്കാട്ട്, 10 വി. കുർബാന, സന്ദേശം, നോവേന ഫാ. ഡോ. ജോർജ് ഒലിയപ്പുറം, 2.30-ന് വി. കുർബാന, സന്ദേശം, നോവേന ഫാ. മാത്യു കോച്ചുമുണ്ടൻമലയിൽ. അന്ന് വൈകിട്ട് 5 മണിക്ക് പഴുക്കാകുളം പന്തലിൽ ഫാ. ജോൺസൺ വാമറ്റത്തിൽ വി. കുർബാനയർപ്പിക്കുകയും ഫാ. സെബാസ്യറ്റൻ നെടുമ്പുറത്ത് സന്ദേശം നൽകുകയും ചെയ്യും. തുടർന്ന് മുതലക്കോടം പള്ളിയിലേക്ക് വാഹന പ്രദക്ഷിണം

23ന് രാവിലെ 7.15 ന് വി. കുർബാന, സന്ദേശം, നോവേന ഫാ. സ്‌കറിയ കുന്നത്ത്, 8.30-ന് വി. കുർബാന, സന്ദേശം, നോവേന . ഫാ. ജോർജ് കൊച്ചിത്തറ, 10.00-ന് വി. കുർബാന, സന്ദേശം, നോവേന . ഫാ. ജോസഫ് പുളിക്കൽ , 2.30 ന് വി. കുർബാന, സന്ദേശം, നോവേന ഫാ. ജോർജ് ചെമ്പരത്തി. വൈകിട്ട് 4 ന് കോതമംഗലം രൂപതാദ്ധ്യക്ഷൻ യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പൊന്തിഫിക്കൽ കുർബാനയർപ്പിക്കും.6ന് മങ്ങാട്ടുകവല കപ്പേളയിലേക്ക് വാഹനങ്ങളിൽ ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം.

പ്രധാന തിരുനാൾ ദിനമായ 24ന് രാവിലെ 7.15 ന് വി. കുർബാന, സന്ദേശം, നോവേന ഫാ. ജിയോ കോക്കണ്ടത്തിൽ , 8.30-ന് വി. കുർബാന, സന്ദേശം, നോവേന ഫാ. ജോസ് ചിരപ്പറമ്പിൽ. 10 ന് കോതമംഗലം രൂപതമുൻ അദ്ധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ പൊന്തിഫിക്കൽ കുർബാനയർപ്പിക്കും. 12ന് കിഴക്കേ പന്തലിലേക്ക് വാഹനങ്ങളിൽ ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം. വൈകിട്ട് 5ന് വി. കുർബാന, സന്ദേശം. ഫാ. ജോസഫ് വടക്കേടത്ത്.25 മുതൽ 30വരെ വൈകിട്ട് 4.30 ന് വി. കുർബാനയും നൊവേനയും നടക്കും. വികാരി ഫാ. ജോർജ് താനത്തുപറമ്പിൽ സഹവികാരിമാരായ ഫാ. ജോസ് കാഞ്ഞിരക്കൊമ്പിൽ, ഫാ. ജോർജ് നെടുങ്ങാട്ട്, ഫാ. ജോസഫ് മഠത്തിൽ കൈക്കാരൻമാരായ ജോർജ്ജ് ജോൺ കൊച്ചുപറമ്പിൽ, . ജോർജ്ജ് തുറയ്ക്കൽതെക്കേക്കര, ജോൺസൺ കോച്ചുപറമ്പിൽ, വി പി ജോയി വന്യംപറമ്പിൽ, ജനറൽ കൺവീനർ ജോഷി മാണി ഓലേടത്തിൽ, ടൈറ്റസ് മാനുവൽ അറക്കൽ, പോൾ മച്ചുകുഴിയിൽ,ജോയി ജോൺ പഴുക്കാകുളം എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.