ചെറുതോണി: ഇടുക്കി സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കട്ടപ്പനയിൽ നിന്നും ആലുവയ്ക്ക് പുറപ്പെട്ട സ്വകാര്യ ബസ് ഇടുക്കിയിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിനെ മറികടക്കാൻ ശ്രമിച്ചു.എതിരെ വന്ന ബൈക്കിൽ ഇടിക്കാതെ വെട്ടിച്ചപ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ മറിഞ്ഞു. യാത്രക്കാർ കാറിനുള്ളിൽ വിശ്രമിക്കുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.കൊല്ലം കൊട്ടാരക്കര സ്വദേശിയുടെതാണ് കാറ് .പൊലീസ് എത്തി നടപടികൾ പൂർത്തീകരിച്ചു.