തൊടുപുഴ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ മന്നോടിയായുള്ള ഭാരത് അമൃത് മഹോത്സവം എച്ച്.ആർ.ഡി.എസ് ഇന്ത്യയുടെ തൊടുപുഴയിലുള്ള ഡി.ഡി.യൂ.ജി കെ.വൈ. ട്രെയിനിങ് സെന്ററിൽ നടത്തി. യോഗത്തിന്റെ ഉദ്ഘാടനം പി.സി. ജോർജ് എം.എൽ.എ. നിർവഹിച്ചു. എച്ച്.ആർ.ഡി.എസ് നയരൂപീകരണ സമിതി ചെയർമാൻ കെ.ജി. വേണഗോപാൽ അദ്ധ്യക്ഷനായി. സെക്രട്ടറി അജികൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർ ബിന്ദു പദ്മകുമാർ, പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ, ചീഫ് പ്രൊജക്ട് കോ- ഓർഡിനേറ്റർ ജോയ് മാത്യു, പ്രൊജക്ട് ഹെഡ് പ്രയ്‌സ് പയസ്, ജയ്ബി കുരുവിത്തടം, സെന്റർ മാനേജർ സിജു മാത്യു എന്നിവർ പ്രസംഗിച്ചു. . കോഴ്‌സ് പാസായവർക്കുള്ള സർട്ടിഫിക്കറ്റുകൾ പി.സി. ജോർജ് വിതരണം ചെയ്തു.