തൊടുപുഴ : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തിന് ആഘോഷപ്പൊലിമ നൽകി ഇന്നലെ തിരുവാതിരകളി നടന്നു. ചാക്യാർകൂത്ത്, നൃളനൃത്യങ്ങൾ പന്നിവയായിരുന്നു മറ്റ് പ്രധാന കലാപരിപാടികൾ. ഇന്ന്

രാവിലെ പതിവ് പൂജകൾ, 9 മുതൽ 12 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 12.30 ന് ഉച്ചപൂജ, 2 ന് ചാക്യാർകൂത്ത്, വൈകിട്ട് 7 ന് ഭക്തിഗാനങ്ങൾ, 8.30 ന് നൃത്തനൃത്യങ്ങൾ, 9 ന് വിളക്കിനെഴുന്നള്ളിപ്പ്

13 ന് രാവിലെ പതിവ് പൂജകൾ, 8.30 മുതൽ 12 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 12.30 ന് ഉച്ചപൂജ, 2 ന് ചാക്യാർകൂത്ത്, വൈകിട്ട് 6.30 ന് ദീപാരാധന, 6.45 ന് സംഗീത കച്ചേരി, 7.45 ന് നൃത്തനൃത്യങ്ങൾ, 9 ന് വിളക്കിനെഴുന്നള്ളിപ്പ്,
14 ന് രാവിലെ പതിവ് പൂജകൾ, 9.30 മുതൽ ഉത്സവബലി ദർശനം, 2 ന് ചാക്യാർകൂത്ത്, 5.30 മുതൽ 6.30 വരെ കാഴ്ചശ്രീബലി, 6.30 ന് ദീപാരാധന, 7 ന് പ്രഭാഷണം, 8 ന് സംഗീത കച്ചേരി, അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതബലി, രാത്രി 9 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, പാണ്ടിമേളം, തിരുമുമ്പിൽ വലിയകാണിക്ക, ഇറക്കി എഴുന്നള്ളിപ്പ്

15 ന് രാവിലെ പതിവ് പൂജകൾ, 8.30 ന് ചാക്യാർകൂത്ത്, വൈകിട്ട് 6.30 ന് ആറാട്ട് ബലി, 7 ന് ആറാട്ട് പുറപ്പാട്, 8.30 ന് കൊടിക്കീഴിൽ പറവയ്പ്പ്, കൊടിയിറക്ക്, 10.30 ന് 25 കലശാഭിഷേകം, ഉച്ചശീവേലി, അത്താഴപൂജ, അത്താഴ ശീവേലി, ശ്രീഭൂതബലി.